ഒാർമവസന്തവുമായി മുൻ എൻ.സി.സി കാഡറ്റുകൾ

തിരുവനന്തപുരം: 1985 റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹി രാജ്പഥ് മാർച്ചിൽ പങ്കെടുത്ത നൂറോളം എൻ.സി.സി കാഡറ്റുകൾ ലോകത്തിൻെറ വിവിധ കോണുകളിലിരുന്ന്​ ലോക്​ഡൗൺ കാലയളവിൽ രണ്ട്മാസത്തോളം ഓൺലൈനിൽ പരസ്​പരം ബന്ധപ്പെട്ട് സൗഹൃദങ്ങൾ പുതുക്കി. ആ കാലയളവിൽ ക്യാമ്പുകളെക്കുറിച്ചും ഡൽഹി യാത്രകളെക്കുറിച്ചും അരുൺ ജി. മംഗലത്ത് എഴുതിയ ഓർമവസന്തം എന്ന കവിത പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിൽ നടന്ന വിഡിയോ ലോഞ്ച് കേരള-ലക്ഷദ്വീപ് അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മൻദീപ് സിങ്​ ഗിൽ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.