കരവാരത്ത് സഹോദരങ്ങൾക്കടക്കം ഏഴുപേർക്ക് കോവിഡ്

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കൊക്കോട്ടുകോണത്ത് സഹോദരങ്ങൾക്കടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധ. നഗരൂർ നെല്ലിക്കുന്ന് ക്വാറിയിൽ കഴിഞ്ഞദിവസം അതിഥിത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധപ്പെട്ടവരുടെ സ്രവ പരിശോധനയിൽ മൂന്ന് അതിഥിത്തൊഴിലാളികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിട്ടുള്ളവർ കരവാരം പി.എച്ച്.സിയുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.