സ്വാതന്ത്ര്യത്തി​െൻറ ഗുണഫലങ്ങൾ എല്ലാവരിലും എത്തണം -മുല്ലക്കര

സ്വാതന്ത്ര്യത്തി​ൻെറ ഗുണഫലങ്ങൾ എല്ലാവരിലും എത്തണം -മുല്ലക്കര തിരുവനന്തപുരം: സ്വാതന്ത്യത്തി​ൻെറ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തുമ്പോഴേ സ്വാതന്ത്ര്യം സാർഥകമാകൂവെന്ന്​ മുല്ലക്കര രത്നാകരൻ എം.എൽ.എ. രാജ്യം 74ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തുമ്പോഴും ഈ ലക്ഷ്യം നേടാനാവാത്തത് ദുഃഖകരമാണ്. തങ്ങൾക്ക് നീതിപൂർവമായ പരിഗണന ഇനിയും ലഭിച്ചിട്ടില്ലെന്ന് ഭൂരിപക്ഷം ജനങ്ങളും പരാതിപ്പെടുന്ന അവസ്ഥ ഭരണാധികാരികളുടെ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര. പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എസ്. ഹനീഫാ റാവുത്തർ, കെ.എൻ.കെ. നമ്പൂതിരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.