നിയമം ലംഘിച്ചെത്തിയ തമിഴ്നാട്ടുകാരായ തൊഴിലാളികളെ തിരിച്ചയച്ചു

കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നീണ്ടകരയിലെത്തിയ മൂന്ന് തമിഴ് തൊഴിലാളികളെ ആര്യങ്കാവ് ചെക്പോസ്​റ്റ് വഴി തമിഴ്നാട്ടിലേക്ക് മടക്കി. തിരുച്ചി മാവട്ടം സ്വദേശികളാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നീണ്ടകരയിലെത്തിയത്. നീണ്ടകര മേരിലാൻഡിൽ ആൻറണിയാണ് ഇവരെ തമിഴ്‌നാട്ടിൽനിന്ന്​ എത്തിച്ചത്. തമിഴ്നാട്ടിൽനിന്ന് ആര്യങ്കാവ് വഴി രഹസ്യമായിട്ടാണ് ഇവർ നീണ്ടകരയിലെത്തിയത്. നീണ്ടകര കോസ്​റ്റൽ പൊലീസ് എസ്.ഐ പ്രശാന്ത‍​ൻെറ നേതൃത്വത്തിൽ പൊലീസെത്തി ഇവരുടെ രേഖ പരിശോധിച്ചു. അനധികൃതമായി എത്തിയെന്ന് മനസ്സിലായതോടെ വിവരം റവന്യൂ വിഭാഗത്തിന് കൈമാറി. തുടർന്ന് കലക്ടറേറ്റിൽനിന്ന് ലഭിച്ച നിർദേശത്തിൻെറ അടിസ്ഥാനത്തിൽ മൂവരെയും ആംബുലൻസിൽ ആര്യങ്കാവ് ചെക്പോസ്​റ്റ്​ വഴി തമിഴ്നാട്ടിലേക്ക് അയച്ചു. ബോട്ടിൽ പോകുന്ന ഓരോ തൊഴിലാളികളും ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. ഇതരസംസ്ഥാനക്കാരാണെങ്കിൽ ആരോഗ്യ സർട്ടിഫിക്കറ്റും ക്വാറൻറീൻ പൂർത്തിയാക്കിയ രേഖയും ഹാജരാക്കണം. വരുംദിവസങ്ങളിൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മൻെറും പരിശോധന കർശനമാക്കുമെന്ന് നീണ്ടകര കോസ്​റ്റൽ പൊലീസ് അറിയിച്ചു. ദുരന്തങ്ങളിൽ പ്രതീക്ഷാകരങ്ങളായി; പ്രദീപ്കുമാറിന് രാഷ്​ട്രപതിയുടെ മെഡൽ (ചിത്രം) കൊല്ലം: കേരളംകണ്ട വലിയദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അസി. ഫയർ സ്​റ്റേഷൻ ഓഫിസർ സി.എ. പ്രദീപ്കുമാറിന് രാഷ്​ട്രപതിയുടെ ഫയർ സർവിസ് മെഡൽ. തൃക്കാക്കര അഗ്നിശമന സേനാനിലയത്തിലെ അഗ്നിശമന സേന അസി. സ്​റ്റേഷൻ ഓഫിസറാണ് തൃക്കടവൂർ കുരുമ്പേലിൽ വീട്ടിൽ സി.എ. പ്രദീപ്കുമാർ. 2016ൽ വിശിഷ്​ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും നേടിയിട്ടുണ്ട്. ഇടുക്കി രാജമലയിലെയും പെട്ടിമുടിയിലെയും അപകടത്തിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത്​ വീട്ടിലെത്തിയപ്പോഴാണ് പ്രദീപിനെ തേടി രാഷ്​ട്രപതിയുടെ മെഡൽ ലഭിച്ച വാർത്ത എത്തിയത്. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ് പ്രദീപ്കുമാർ. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലെ രക്ഷാപ്രവർത്തനത്തിലും 2018ലെ മഹാപ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. 2019ലെ പ്രളയത്തിൽ കണ്ണൂർ നിലയത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. കൊല്ലത്ത് 15 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഡൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 24 വർഷത്തെ സേവനത്തിനിടയിൽ നിരവധി ഗുഡ് സർവിസ് എൻട്രികളും ലഭിച്ച പ്രദീപ് കുമാർ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലും കർമനിരതനാണ്. 1996ലാണ് ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ പാനൂർ അഗ്നിശമന സേനാനിലയത്തിലെ മികച്ച പ്രവർത്തനത്തിന് നാട്ടുകാരും ജനപ്രതിനിധികളും ആദരിച്ചിരുന്നു. തൃക്കടവൂർ കുരുമ്പേലിൽ പരേതനായ ചെല്ലപ്പ​ൻെറയും അജിതകുമാരിയുടെയും മകനാണ്. കവിതയാണ് ഭാര്യ. ഗൗരി, കല്യാണി എന്നിവരാണ് മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.