തൊഴിലാളികളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രഥമ പരിഗണന - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ചെറുകിട വായ്പപദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കുന്ന മൂന്ന് ആര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ പരിഹരിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാഫ്(സൊസൈറ്റി ഫോര്‍ അസിസ്​റ്റൻറ്സ് ടു ഫിഷര്‍ വിമെന്‍) മുഖേന ഫിഷറീസ് വകുപ്പ് സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന വായ്പപദ്ധതിയാണ് മൂന്ന് ആര്‍. കേരള ബാങ്കിൻെറ സഹകരണത്തോടെ പദ്ധതി പ്രകാരം ​െതരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേരടങ്ങുന്ന ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കും. ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 200 ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകളിലെ ആയിരത്തോളം തൊഴിലാളികളെ ​െതരഞ്ഞെടുത്തു. ഇതില്‍ 20 ഗ്രൂപ്പുകള്‍ക്കാണ് വായ്പവിതരണം നടത്തിയത്. ഒരംഗത്തിന് 10,000 രൂപ കണക്കില്‍ 50,000 രൂപവരെ ഒരു ഗ്രൂപ്പിന് നല്‍കും. ഫണ്ട് തിരിച്ചടക്കുന്ന മുറക്ക്​ അടുത്ത ഘട്ടത്തില്‍ വീണ്ടും വായ്പ ലഭ്യമാക്കും. കൃത്യമായി തിരിച്ചടവ് പാലിക്കുന്ന തൊഴിലാളികള്‍ക്ക് വരും വര്‍ഷങ്ങളില്‍ ബോണസ് നല്‍കും. പദ്ധതിയുടെ രണ്ടാംഘട്ടം തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് വ്യാപിപ്പിക്കും. പദ്ധതി മേല്‍നോട്ടത്തിനും തിരിച്ചടവ് പ്രക്രിയകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും പത്തോളം ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എസ്. രാജന്‍, സാഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.എസ്. ശ്രീലു, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ശ്രീകുമാര്‍, കുഫോസ് സിന്‍ഡിക്കേറ്റ് മെംബര്‍ എച്ച്. ബേസിലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.