ദേശീയപാത​ സ്ഥലം ഏറ്റെടുക്കൽ ഹിയറിങ് മാറ്റണമെന്ന് ഭൂവുടമകൾ

ഇരവിപുരം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നവരുടെ ഹിയറിങ് കോവിഡ് കാലത്ത് തിടുക്കത്തിൽ നടത്താനുള്ള ഉദ്യോഗസ്ഥനീക്കത്തിനെതിരെ പ്രതിഷേധവുമായി ഭൂവുടമകൾ. സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിൻെറ കൊല്ലൂർവിള പള്ളിമുക്ക് ഓഫിസിന് കീഴിലുള്ള ആദിച്ചനല്ലൂർ, ശക്തികുളങ്ങര വില്ലേജുകളിലാണ് കോവിഡ് കാലത്ത് ഹിയറിങ് നടത്തുന്നതിനായി ഭൂവുടമകൾക്ക് നോട്ടീസ് നൽകിയത്. തഴുത്തല വില്ലേജിൽ​െപട്ടവർക്ക് ആഗസ്​റ്റ് 17, 18, 19, 20 തീയതികളിലും ശക്തികുളങ്ങര വിേല്ലജിൽപെട്ടവർക്ക് 26, 27 തീയതികളിലുമാണ് ഹിയറിങ് നടത്തുന്നത്. കോവിഡ് കാരണം മാറ്റിവെച്ച ഹിയറിങ്ങാണ് തിടുക്കത്തിൽ വീണ്ടും നടത്താൻ നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചതോടെ ഭൂവുടമകൾ ഹാജരാക്കുവാനുള്ള രേഖകൾക്കായി നെട്ടോട്ടം തുടങ്ങി. പതിനേഴിനം രേഖകൾ ഹിയറിങ്ങിന് ഹാജരാക്കണമെന്നാണ് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അറിയിപ്പ്. സബ് രജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ്, കോർപറേഷൻ, പഞ്ചായത്ത് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നിന്നാണ് രേഖകൾ വാങ്ങേണ്ടത്. കോവിഡ് കാലത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ പല സർട്ടിഫിക്കറ്റും ഇതുവരെ ലഭിച്ചിട്ടില്ല. പലർക്കും പാൻ കാർഡില്ലാത്തതിനാൽ അതും പുതുതായി എടുക്കേണ്ടി വരും. നേരത്തേ കലക്ടർക്കുൾപ്പെടെ പരാതി നൽകിയാണ് ഹിയറിങ് മാറ്റിവെച്ചത്. ഹൈകോടതിയെ സമീപിച്ചവർ മൂന്ന്​ ഡി നോട്ടി​ഫിക്കേഷൻ പുറത്തിറക്കിയ ശേഷമുള്ള ഹിയറിങ് ​േകാവിഡ്​കാലത്ത് തിടുക്കത്തിൽ നടത്തുന്ന വിവരം കോടതിയെ ധരിപ്പിച്ചിരുന്നു. രേഖകളുമായി പോകാൻ കഴിയാത്തവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചാൽ മതിയെന്ന് കോടതി ഇവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഭൂവുടമകളായ പലരും ഹിയറിങ്ങിന് എത്താൻ ഇടയില്ല. ഹാജരാക്കുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ള വസ്തുക്കളുടെ മുന്നാധാരങ്ങളും പലരുടെയും കൈവശമില്ലാത്ത അവസ്ഥയുമുണ്ട്. നടപടിയിൽനിന്ന് പിന്മാറണമെന്ന് ഹൈവേ ആക്​ഷൻ ഫോറവും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്​ട്രത്തിൻെറ നഷ്​ടവസന്തങ്ങൾ തിരിച്ചുപിടിക്കണം - ഇ.ടി കൊല്ലം: രാജ്യത്തെ സ്നേഹിക്കുന്നവർ രാഷ്​ട്രത്തിൻെറ നഷ്​ടവസന്തങ്ങൾ തിരിച്ചുപിടിക്കാൻ പോരാടണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. 'സംഘ ഭീഷണികൾക്കിടയിൽ പുനർനിർവചിക്കപ്പെടുന്ന സ്വാതന്ത്ര്യം'എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് നടത്തിയ സ്വാതന്ത്ര്യദിന ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സംരക്ഷണത്തിനായി പോരാട്ടം അനിവാര്യമാണെന്ന് ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി, വെൽഫെയർ പാർട്ടി ജന. സെക്രട്ടറി കെ. അംബുജാക്ഷൻ, എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, പി.ഡി.പി നേതാവ് അജിത് കുമാർ ആസാദ്, കെ.എം.വൈ.എഫ് പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്​ലം മൗലവി, കെ.എം.വൈ.എഫ് ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.