സുദിനമാണ് ചിങ്ങം ഒന്ന്

മന്ത്രി വി.എസ്. സുനിൽകുമാർ കേരളം പുതുവർഷമായി ആചരിച്ചുപോരുന്ന . മുഴുവൻ കർഷകരെയും ആദരിക്കുന്ന ദിവസം. കൃഷിയും കാർഷിക അനുബന്ധ പ്രവർത്തനങ്ങളുമാണ് മലയാളിയുടെ അസ്തിത്വത്തിൻെറ കാതൽ. കൃഷിയെന്നത് നമുക്ക് ജീവശ്വാസം പോലെ പ്രധാനപ്പെട്ടതാണ്. മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിന്​ ബ്ലോക്ക് തലത്തിൽ കാർഷിക വിപണന കേന്ദ്രങ്ങൾ രൂപീകൃതമാവുകയാണ്. വിവിധ കാർഷികോൽപാദനത്തിനുള്ള പദ്ധതികൾ-വിളകളുടെ ഉൽപാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ കാർഷിക കാലാവസ്ഥ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ച് തയാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക, ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവ ഉൽപാദന ഉപാധികൾ എന്നിവ ഉൽപാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉൽപാദന ക്ലസ്​റ്ററുകളും സ്ഥാപിക്കുന്നതിന്​ സഹായിക്കുക, ബ്ലോക്ക് തലത്തിൽ കാർഷിക സാങ്കേതിക ഉപദേശങ്ങളും, കാർഷിക ഉൽപാദനം, വിളവെടുപ്പിന്​ ശേഷമുള്ള സംസ്കരണം, മൂല്യവർധനവ്, വിപണനം വിഷയങ്ങളിൽ പരിശീലനവും നൽകുക എന്നിവയാണ് ഇതി​ൻെറ ലക്ഷ്യം. കോവിഡാനന്തര ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിന്​ പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിൻെറ അഭിമാനപദ്ധതിയായ സുഭിക്ഷകേരളം പദ്ധതി ജനങ്ങൾ ഏറ്റെടുത്ത് ഒരു മെഗാ കാമ്പയിനായി മാറ്റിയിരിക്കുകയാണ്. ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ യഥാസമയം വിപണിയിലെത്തിക്കുന്നതിനും അധികമുള്ളവ സംസ്കരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ മുൻകൈ എടുത്തു നടപ്പിലാക്കിവരുന്നുണ്ട്. ഈ സംവിധാനങ്ങൾ കൂടുതൽ ശക്​തിപ്പെടുത്തും. കർഷകനെ, സ്വന്തം ഉൽപന്നങ്ങളുടെ വിപണിയും വിലയും നിശ്ചയിക്കുന്നതിന് പ്രാപ്തനാക്കി ഒരു കാർഷിക സംരംഭകനാക്കി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യവർഗം പ്രകൃതിയുമായി അഭേദ്യമായ ആത്മബന്ധം സൂക്ഷിച്ചിരുന്ന കാലത്തെ നമുക്ക് മറക്കാനാകില്ല. കാർഷിക സമ്പന്നമായ ഒരു ഭൂതകാലത്തി​ൻെറ ഉടമകളാണ് നാം. ആ പാരമ്പര്യത്തെയും പൈതൃകങ്ങളെയും തിരികെപ്പിടിക്കുന്നതിനുള്ള നടപടികളാണ് നടത്തിവരുന്നത്. കർഷകനാണ് യഥാർഥ യജമാനനെന്ന തിരിച്ചറിവിൽ, നമ്മെ അന്നമൂട്ടുന്ന കർഷകസഹോദരങ്ങളുടെ പാദങ്ങളിൽ ഈയവസരത്തിൽ ആദരവോടെ പ്രണമിക്കുന്നു. നാടിെ​ൻറ ഭക്ഷ്യ സുരക്ഷക്കായി പ്രവർത്തിക്കുന്ന എല്ലാ കർഷകരേയും ഈ കർഷക ദിനത്തിൽ ആദരിക്കുന്നു. കൃഷിയിലൂടെ കോവിഡാനന്തര കേരളത്തിൽ അതിജീവനത്തി​ൻെറ പുത്തൻഗാഥകൾ രചിക്കുന്നതിന് ഈ കർഷക ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവർക്കും കർഷകദിനത്തി​ൻെറ ആശംസകൾ നേരുന്നു. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.