ജൈവകൃഷിക്ക് പുതുവഴി വെട്ടുന്ന മോഹനൻ

കർഷകൻ ജനങ്ങൾക്ക് കാൻസർ നൽകരുതെന്നാണ് മോഹനനെന്ന ​ൈജവകർഷകന് പറയാനുള്ളത്​. മൂന്ന് പതിറ്റാണ്ടായി ഇദ്ദേഹത്തിന്​ കൃഷിയാണ് പ്രധാന വരുമാനമാർഗം. സ്വന്തമായി ഒ​േരക്കർ ഭൂമി മാത്രമേയുള്ളൂ. എന്നാൽ നിലവിൽ 22 ഏക്കർ ഭൂമിയിൽ പാട്ടക്കൃഷി നടത്തുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായില്ലെങ്കിൽ കൃഷി ലാഭകരം ആണെന്ന് അദ്ദേഹം പറയുന്നു. രാസവളവും കീടനാശിനിയും ഒക്കെ ഉപയോഗിക്കുന്നത് അപകടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്​ സ്വന്തം അനുഭവത്തിൽ നിന്നാണ്. 30 വർഷം മുമ്പ് കൃഷിഭവനിൽനിന്ന് മണ്ണിൽ വളത്തിനൊപ്പം ഇടാൻ ഗുളിക ലഭിച്ചിരുന്നു. മണ്ണിൽ ഇട്ടാൽ കൂടുതൽ വിളവ് ലഭിക്കുമെന്ന് കൃഷി ഓഫിസർ ഉപദേശവും നൽകിയത്രെ. എന്നാൽ അത് ഉപയോഗിച്ചശേഷം മണ്ണിളക്കി നോക്കിയപ്പോൾ മണ്ണിരകൾ ചത്തുപോയതായി മനസ്സിലാക്കി. ആ ഗുളികകൾ വിഷമാണെന്ന്​ തിരിച്ചറിയുകയും മണ്ണ് കേടായാൽ കൃഷി നടക്കില്ലെന്ന്​ മനസ്സിലാക്കുകയും ചെയ്​തു. ഇതുപോലെ അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട്​ മനസ്സിലാക്കിയ നിരവധി കണ്ടെത്തലുകളുമുണ്ട്​. രാസവളം ഉപയോഗിച്ചാൽ വാഴക്ക് കൃത്യമായി വെള്ളം ലഭിച്ചില്ലെങ്കിൽ അത് ഒടിഞ്ഞുവീഴും. രാസവളം ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ അൽപം വെള്ളം ലഭിച്ചില്ലെങ്കിലും അതിജീവിക്കും. അതുപോലെ പൈനാപ്പിൾ കൃഷി നടത്തുമ്പോൾ രാസവളം ഉപയോഗിക്കണമെന്ന് പലരും ഉപദേശിച്ചു. രാസവളം ഇട്ടാൽ അവ വേഗം പൂക്കും. എന്നാൽ ജൈവ വളമാണെങ്കിൽ പഴുത്ത പൈനാപ്പിൾ വേഗം കേടായിപ്പോകില്ല. അതിനാൽ ജൈവകൃഷിയാണ് പൈനാപ്പിളിനും നല്ലത്​. അതേസമയം കൃഷിഭവൻ നടത്തുന്ന ക്ലാസുകളിലും മറ്റും പങ്കെടുത്ത് ജലസേചനത്തി​ൻെറ പുതുരീതികളൊക്കെ മനസ്സിലാക്കി പ്രയോഗിച്ചതും ഗുണമായി. എന്നാൽ, ജൈവകർഷകർ നേരിടുന്ന പ്രധാന പ്രശ്നം ​ വിപണിയാണെന്ന്​ ഇൗ കർഷകൻ പറയുന്നു. കൃഷി ചെയ്യുന്ന വിളവ് വിറ്റഴിക്കാൻ വിപണി കണ്ടെത്തുക പ്രയാസമാണ്. ഹാർട്ടികോർപ്​ ജൈവകർഷരെ സഹായിക്കുന്നില്ല. അവർക്ക് തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കുറഞ്ഞവിലയ്ക്ക് ലഭിക്കും. അതുവാങ്ങി കേരളത്തിലെ വിപണിയിൽ എത്തിക്കുകയാണ് അവരുടെ ജോലി. തിരുവനന്തപുരത്തെ തണൽ എന്ന സ്ഥാപനം പച്ചക്കറി എടുത്ത് വിതരണം ചെയ്യുന്നത്​ കൊണ്ടാണ് നിലനിൽക്കാൻ കഴിയുന്നത്. തണലിൽ ജൈവ കർഷകരുടെ വിപണനകേന്ദ്രമുണ്ട്. മാസംതോറും കർഷകർക്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കും. പച്ചക്കറി വിറ്റ് ജൈവ കർഷകരെ ഇവിടെ നിലനിർത്തുന്നത് അവരാണ്. മോഹന​ൻെറ ജൈവകൃഷി തോട്ടങ്ങളിൽ കാർഷിക കോളജിൽനിന്ന് വിദ്യാർഥികൾ പലതവണ എത്തി പഠനം നടത്തിയിട്ടുണ്ട്​. 2014ൽ ഹരിത മിത്ര അവാർഡ് ലഭിച്ചു. പാവൽ, പടവലം, കുമ്പളം, സലാഡ് വെള്ളരി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഉൽപാദിപ്പിക്കുന്നുണ്ട്. എട്ടുപത്തുപേർക്ക് തൊഴിൽ കൊടുക്കുന്നു. കുറച്ചുപേർക്കെങ്കിലും വിഷരഹിതമായി പച്ചക്കറി നൽകാൻ കഴുന്നുവെന്നതാണ് തൻെറ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.