കണ്ടെയ്​ൻമെൻറ് സോണുകളായ ഭാഗങ്ങൾ അടച്ചു

കണ്ടെയ്​ൻമൻെറ് സോണുകളായ ഭാഗങ്ങൾ അടച്ചു തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച കുര്യാത്തി വാർഡിലെ എം.എസ്.കെ നഗർ, ശിങ്കാരത്തോപ്പ് കോളനി, കാഞ്ഞിരംപാറ വാർഡിലെ വി.കെ.പി നഗർ കോളനി, വഞ്ചിയൂർ വാർഡിലെ അംബുജവിലാസം ലൂക്ക്സ് ലെയിൻ സ്ഥലങ്ങളിലേയ്ക്ക് കടന്നുവരുന്ന റോഡുകൾ പൊലീസ് ബാരിക്കേഡ് ​െവച്ച് അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് സിറ്റി പൊലീസ് മെീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. മെയിൻറോഡ്​​-എം.എസ്. കെ നഗര്‍ റോഡ്‌, കാഞ്ഞിരംപാറ മെയിന്‍ റോഡ്‌ വി.കെ.പി നഗര്‍ റോഡ്‌, അംബുജ വിലാസം ലൂക്ക്സ് ലെയിൻ റോഡ്‌ സ്ഥലങ്ങള്‍ എന്‍ട്രി-എക്സിറ്റ് പോയൻറുകളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.