കാട്ടാക്കട മേഖലയിൽ ഒമ്പത് പേർക്ക് കോവിഡ്

കാട്ടാക്കട: പൂവച്ചൽ, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളിലായി നടന്ന പരിശോധനയിൽ വെള്ളിയാഴ്ച ഒമ്പത് പേർക്ക് കോവിഡ്. പൂവച്ചലിലും, കള്ളിക്കാടും നാല് പേർക്ക് വീതവും, കാട്ടാക്കടയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലിൽ വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധനയാണ് നടന്നത്. ആലമുക്ക് മൂന്ന് പേർക്കും, പുളിങ്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ചായ്ക്കുളം വാർഡ് കോവിഡ് ക്ലസ്​റ്ററാണ്. കൂടാതെ ഉണ്ടപ്പാറ, പൊന്നെടുത്തകുഴി, മുണ്ടുകോണം വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്‌. ആകെ 92 പേർക്ക് രോഗം ബാധിച്ചപ്പോൾ 42 പേർ രോഗമുക്തരായതായി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ പറഞ്ഞു. കള്ളിക്കാട് പഞ്ചായത്തിൽ 113 പേരെ പരിശോധിച്ചപ്പോൾ തേവൻകോട് വാർഡിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ 13 വാർഡുകളുള്ള പഞ്ചായത്താകെ അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. അനാവശ്യ യാത്രകൾക്കും വിലക്കുണ്ട്. കാട്ടാക്കട പഞ്ചായത്തിൽ വെള്ളിയാഴ്ച ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൊല്ലകോണം വാർഡ് കോവിഡ് ക്ലസ്​റ്ററാണ്. നാല് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്. കാട്ടാക്കട, കുറ്റിച്ചല്‍ പ‍ഞ്ചായത്തുകളിലെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധന ഇന്ന് നടക്കും പത്തുപേർ രോഗമുക്തരായി കാട്ടാക്കട: ഒരുകുടുംബത്തിൽ രോഗം സ്ഥിരീകരിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന പത്തുപേരുടെയും പരിശോധനഫലം നെഗറ്റീവായി. കാട്ടാക്കട മുതിയാവിള സ്വദേശികളായ 108 ആംബുലൻസിലെ ടെക്‌നീഷ്യനും, നഴ്‌സിനുമാണ് ഇവിടെ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുടെ സമ്പർക്കപട്ടികയിലെ ബന്ധുക്കളായ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം എല്ലാവരെയും ഒരു വീട്ടിൽ തന്നെ പാർപ്പിച്ച് ചികിത്സ നടത്തി. ജില്ലയിൽ ആദ്യമായാണ് ഒരു വീട്ടിൽ തന്നെ പത്ത് പേരെ ഒരുമിച്ച് പാർപ്പിച്ച് ചികിത്സ നൽകിയതെന്ന് മെഡിക്കല്‍ ഓഫിസര്‍ ശാന്തകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.