ആംബുലൻസ് ഉദ്ഘാടനം

പാലോട്: സ്വാതന്ത്ര്യദിനത്തിൽ എസ്.വൈ.എസ് സാന്ത്വനം രണ്ടാമത്തെ ആംബുലൻസ് രാവിലെ ഏഴിന് പാലോട് ജങ്​ഷനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു ഉദ്ഘാടനം ചെയ്യും. സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ, മുഹമ്മദ്‌ റാഫി സഖാഫി എന്നിവർ നേതൃത്വം നൽകും. എസ്.വൈ.എസ് സാന്ത്വനത്തി​ൻെറ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പാലോട് ഗവൺമൻെറ്​ ആശുപത്രി കേന്ദ്രീകരിച്ച് ആംബുലൻസ് സേവനം നടത്തിവരികയാണ്. ആയിരത്തിലധികം നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ചെയ്തിട്ടുണ്ട്. കൂടുതൽ ജനങ്ങളിലേക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ രണ്ടാമത്തെ ആംബുലൻസ് സർവിസിന് ഒരുങ്ങുന്നത്. ആംബുലൻസിന് വിളിക്കേണ്ട നമ്പർ 9567338108, 9645430108.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.