അണ്ടൂർ​ക്കോണം സപ്ലിമെൻറ്​

അണ്ടൂർ​ക്കോണം സപ്ലിമൻെറ്​ വികസനങ്ങളുടെ പെരുമഴക്കാലം തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം വില്ലേജും അണ്ടൂർക്കോണം വില്ലേജി​ൻെറ ഒരു ഭാഗവും ചേർന്ന് രൂപവത്​കരിക്കപ്പെട്ടതാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്. നേരത്തേ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽപെട്ട പ്രദേശം ഇപ്പോൾ പൂർണമായും നെടുമങ്ങാട് നിയോജകമണ്ഡലത്തിലാണ്.14.24 ച.കിലോമീറ്ററാണ്​ ഗ്രാമ പഞ്ചായത്തി​ൻെറ വിസ്​തൃതി. ചെറിയ കുന്നുകളും സമതലങ്ങളും നെൽപ്പാടങ്ങളും മണൽ പ്രദേശങ്ങളും എല്ലാം ചേർന്ന് കേരളത്തി​ൻെറ കൊച്ചു മാതൃകയായി ഈ പ്രദേശം പരിലസിക്കുന്നു. നിരവധി കുളങ്ങളും തോടുകളും കായലോരങ്ങളും പഞ്ചായത്തി​ൻെറ പ്രത്യേകതയാണ്. പഞ്ചായത്തി​ൻെറ വടക്കു കിഴക്കായി 32 ഏക്കറോളം വിസ്തൃതിയുള്ള ആനതാഴ്ച്ചിറയും പരിസരത്തെ ചെറിയ കാടുകളും പഞ്ചായത്തി​ൻെറ ജലനിധിയാണ്. വേളി വരെ നീണ്ടുകിടക്കുന്ന തോടുകൾ ആനതാഴ്ച്ചിറയിൽ നിന്നുള്ള വെള്ളത്തി​ൻെറ ശക്തി തെളിയിക്കുന്നതാണ്. ചെറിയ കാടുകൾ വെട്ടിനശിപ്പിച്ചതോടെ മണ്ണൊലിപ്പ് കാരണം ചിറ നികരാൻ തുടങ്ങി. ജില്ലയിലെ തന്നെ ഏറ്റവും വലിയ നെൽ പാടശേഖരങ്ങളിൽ ഒന്നായ പള്ളിപ്പുറം പാടശേഖരവും അണ്ടൂർക്കോണം പഞ്ചായത്തിലാണ്. പഞ്ചായത്തിലെ കുന്നുകാട്, കുറക്കോട്, വട്ടപറങ്കിമാവ്, കിഴക്കേത്തോപ്പ്, പടിഞ്ഞാറേത്തോപ്പ്, കട്ടച്ചിറകോണം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ആണ്ടു തോറും ശേഖരിച്ചിരുന്ന പച്ചില വളവും പള്ളിപ്പുറം പാടശേഖരത്തി​ൻെറ ചൈതന്യം നിലനിർത്തി. കരിച്ചാറ, വെള്ളൂർ, കൊയ്ത്തൂർകോണം, തിരുവെളളൂർ, അണ്ടൂർക്കോണം, കീഴാവൂർ, പറമ്പിൽപാലം, പായ്ച്ചിറ, പള്ളിച്ചവീട്, കുന്നിനകം, കണിയാപുരം, ആലുംമൂട്, തെക്കേവിള, വലിയവീട്, പള്ളിപ്പുറം, കണ്ടൽ, ശ്രീപാദം, മൈതാനി എന്നിങ്ങനെ18 വാർഡുകൾ അടങ്ങുന്നതാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തി​ൻെറ വടക്ക് മംഗലപുരം ഗ്രാമ പഞ്ചായത്തും തെക്ക് തിരുവനന്തപുരം നഗരസഭയും കിഴക്ക് പോത്തൻകോട് ഗ്രാമ പഞ്ചായത്തും പടിഞ്ഞാറ് കഠിനംകുളം ഗ്രാമപഞ്ചായത്തും അതിർത്തികൾ പങ്കിടുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്കാരിക പൈതൃകമാണ് അണ്ടൂർക്കോണം പഞ്ചായത്തിനുള്ളത്. കഴിഞ്ഞ നാലര വർഷം പഞ്ചായത്തിന് വികസനങ്ങളുടെ പെരുമഴക്കാലമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് നിലവിലുള്ള സ്കൂളുകൾക്ക് സഹായങ്ങൾ ചെയ്തു. ബാലവാടികളും റേഡിയോ ക്ലബുകളും തുടങ്ങുന്നതിനോടൊപ്പം ലൈബ്രറികൾക്ക് ഗ്രാൻറുകളും ആനുകൂല്യങ്ങളും നൽകി കുട്ടികളുടെ വായനശീലം വളർത്താനുള്ള പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകാ വിദ്യാലയങ്ങൾ ആരംഭിച്ചും പഞ്ചായത്ത് മാതൃകയായി. അന്യം നിന്നുകൊണ്ടിരിക്കുന്ന പുരാതന നാടൻ കലാരൂപങ്ങൾക്ക് ഗ്രാൻഡും പ്രോത്സാഹനവും നൽകി നാടൻ കലാരൂപങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിനും അവശകലാകാരന്മാർക്ക് പെൻഷനും വൈദ്യസഹായവും കുടുംബക്ഷേമപദ്ധതികളും ആവിഷ്കരിച്ചതും പഞ്ചായത്തി​ൻെറ മാത്രം പ്രത്യേകതയാണ്. വീടില്ലാത്ത നിരവധിപേർക്ക് വിവിധ പദ്ധതികൾ വഴി വീട് നിർമിച്ചുനൽകി. തുടക്കത്തിൽ 100 കോടി രൂപ വികസനം ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിച്ച ഇപ്പോഴത്തെ ഭരണ സമിതി ഇതുവരെ 121 കോടിയോളം രൂപ വിവിധ വകുപ്പ് വഴി 18 വാർഡുകളിലും വികസനത്തിനായി ചെലവഴിച്ചു. മികവിനുള്ള അംഗീകാരമായി മികച്ച പഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് എന്ന ബഹുമതിയും പഞ്ചായത്തിനെ തേടിയെത്തി. സജാദ് ഷാജഹാൻ കഴക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.