ചൂണ്ടുപലക ജങ്​ഷനിൽ റോഡ് താറുമാറായി

കാട്ടാക്കട: നെയ്യാർ ഡാം-കാട്ടാക്കട റോഡില്‍ ചൂണ്ടുപലക ജങ്​ഷനു സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ്​ താറുമാറായി. അപകടങ്ങൾ ഇവിടെ പുതുമയല്ലാതായി മാറി. ദിനവും ജനപ്രതിനിധികളും പൊതുമരാമത്ത്​ ഉദ്യോഗസ്ഥരും ഉൾ​െപ്പടെ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. വെള്ളറട, അമ്പൂരി ഉള്‍പ്പെ​െടയുള്ള മലയോര മേഖലയിലുള്ളവരെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വന്‍കുഴികള്‍ നിറഞ്ഞ് കിടക്കുന്നത്. ഇതുവഴിയുള്ള യാത്രയിൽ നടുവൊടിഞ്ഞും വാഹനങ്ങൾ തകരാറിലായും യാത്രികര്‍ പൊറുതി മുട്ടുകയാണ്. സ്വകാര്യ-സർക്കാർ ആശുപത്രിയുടെ ഇടക്കായതിനാൽ ഈ ഭാഗത്ത്‌ മറിഞ്ഞുവീണും കൂട്ടിയിടിച്ചും രാപ്പകലില്ലാതെ അപകടത്തിൽ പെടുന്നവർക്ക് അടിയന്തര പരിചരണം ലഭിക്കുമെന്നത് മാത്രം പുണ്യം. ഇടക്കിടെ അറ്റകുറ്റപ്പണി പ്രഹസനം മാത്രം നടക്കുന്നു. ചിത്രം- കാട്ടാക്കട-നെയ്യാര്‍ഡാം റോഡിലെ ചൂണ്ടുപലക ജങ്​ഷനിലെ തകര്‍ന്ന റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.