മത്സരപ്പരീക്ഷ പരിശീലന പരിപാടി തുടങ്ങി

കോവളം: ലോക യുവജന ദിനത്തോടനുബന്ധിച്ച് അദാനി ഗ്രൂപ്പി​ൻെറ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി മത്സര പരീക്ഷാ പരിശീലന പരിപാടി തുടങ്ങി. ഓൺലൈനായി നടത്തുന്ന പരിശീലന പരിപാടി ഡോക്ടർ ശശി തരൂർ എം.പി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. തുറമുഖ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാജേഷ് ഝാ അധ്യക്ഷത വഹിച്ചു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.പി. ജോസഫ്, അദാനി ഗ്രൂപ്പി​ൻെറ ഡയറക്ടർമാരായ പി.എൻ. റോയ് ചൗധരി, വസന്ത് ഗദ്വി, ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.