നേമം: നാല് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുന്നംപാറ ശിവജിപുരത്തെ താലൂക്ക് ഗോഡൗണ്‍ പൂട്ടി. ഗോഡൗണിലെ മച്ചേല്‍ സ്വദേശിയായ തൊഴിലാളിക്കാണ് ആദ്യം ബന്ധുവില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിവിധ തൊഴില്‍ സംഘടനകളില്‍ ഉള്‍പ്പെട്ട 56 കയറ്റിറക്ക് തൊഴിലാളികള്‍ ഗോഡൗണില്‍ രണ്ട് സെക്ഷനുകളിലായി പണിയെടുക്കുന്നുണ്ട്. 56 തൊഴിലാളികളും ജീവനക്കാരും ഉള്‍പ്പെടെ 68 പേര് ക്വാറൻറിനിലാണ്. ഈ ഗോഡൗണില്‍നിന്നാണ് താലൂക്കിലെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ നല്‍കുന്നത്. മലയിന്‍കീഴ് പഞ്ചായത്തിലെ മച്ചേല്‍, അണപ്പാട്, കുന്നംപാറ, മണപ്പുറം വാര്‍ഡുകളിലുള്ളവരാണ്. ഇന്നലെ ടൗണിലും പരിസര പ്രദേശത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. 15 ജീവനക്കാരെയും 18 കയറ്റിറക്ക് തൊഴിലാളികളെയും സ്രവ പരിശോധനക്ക് എത്തുന്നതിന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട തൊഴിലാളി ബന്ധുവിൻെറ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അവിടെ എത്തിയ ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന് എന്നിവരും നിരീക്ഷണത്തിലാണ്. ഗോഡൗണ്‍ പൂട്ടി നാലാം ദിവസമാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.