ആൻറിജൻ ടെസ്​റ്റ്​ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിലും

പാലോട്: പാലോട് ഗവ. ആശുപത്രിയിൽ നടക്കുന്ന ആൻറിജൻ ടെസ്​റ്റ്​ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ കൂടി നടത്താൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധുവി​ൻെറ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. സ്രവ പരിശോധനക്കായി 5000 കിറ്റുകൾ ജില്ല പഞ്ചായത്ത് എത്തിച്ചു. ടെസ്​റ്റുകൾ സൗജന്യമാണ്. പെരിങ്ങമ്മല പഞ്ചായത്തിൽ പെരിങ്ങമ്മല ഗവ. യു.പി.എസിലാകും പരിശോധന. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പ്ലാവറയിലെ പലവ്യഞ്ജന മൊത്ത വ്യാപാര കേന്ദ്രത്തിൽ ഈമാസം ഒന്നിനു ശേഷം സന്ദർശിച്ചവരിൽ രോഗലക്ഷണമുണ്ടായാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.