ചുനക്കര രാമൻകുട്ടിക്ക് നാടിെൻറ അന്ത്യാഞ്​ജലി

ചുനക്കര രാമൻകുട്ടിക്ക് നാടിൻെറ അന്ത്യാഞ്​ജലി തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടിക്ക് (84) വിട. ബുധനാഴ്ച രാത്രി 11ന് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തി​ൻെറ മൃതദേഹം ഇന്നലെ രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ രാവിലെ തിരുമലയിലെ വീട്ടിൽ ഒരു മണിക്കൂർ മാത്രമായിരുന്നു പൊതുദർശനം. ഒ. രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. സഹോദര പുത്രൻ ഗോപി കരിമുളയ്ക്കൽ ആണ് സംസ്കാര കർമങ്ങൾ നിർവഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.