ആനാട്ടെ കർഷകചന്ത കേരളത്തിന് നല്ല മാതൃകയെന്ന് കൃഷി ഡയറക്ടർ

നെടുമങ്ങാട്: ആനാട് കർഷകചന്ത കൃഷിവകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി സന്ദർശിച്ചു. കർഷകർ വില നിശ്ചയിച്ച്, ഉൽപന്നം പ്രദർശിപ്പിച്ച്, ലേലം നടത്തി കർഷകർക്കും നാട്ടുകാർക്കും വിൽപന നടത്തുന്ന ഈ ചന്ത കേരളത്തിന് സ്വീകരിക്കാവുന്ന നല്ല മാതൃകയാണെന്ന് കൃഷി ഡയറക്ടർ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് കർഷകചന്ത, ഇക്കോഷോപ്പ് പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളും വിശദീകരിച്ചു. മാതൃകാ കർഷകൻ പുഷ്കരപിള്ള ഒരു ഓണക്കുല ഡയറക്ടർക്ക് സമ്മാനിച്ചു. ഏഴേക്കറിലെ സമ്മിശ്രകൃഷിയിൽനിന്ന്​ കന്നി വിളവുമായെത്തിയ ബി.ടെക് ബിരുദധാരിയും യുവ സഹോദര കർഷകരുമായ വേട്ടമ്പള്ളി രാംകുമാറിനെയും ശ്രീകുമാറിനെയും അദിനന്ദിച്ചു. പെരിങ്ങാവിൽ പാരമ്പര്യ കർഷകനായ ശശിധരനും ജിനുവും ആറേക്കറിൽ ചെയ്തു വരുന്ന ഓണകൃഷിയുടെ വിളവെടുപ്പും കൃഷിവകുപ്പ് ഡയറക്ടർ നിർവഹിച്ചു. ആനാട് ഗ്രാമപഞ്ചായത്തിൽ ഇരുപത്തഞ്ച് ഏക്കർ സ്ഥലം ജൈവകൃഷി യോഗ്യമാക്കണമെന്ന കൃഷിവകുപ്പ് ഡയറക്ടറുടെ നിർദേശം നടപ്പാക്കുമെന്ന് പ്രസിഡൻറ്​ അറിയിച്ചു. വാർഡ് മെംബർമാരായ ജയചന്ദ്രൻ, സിന്ധു, മാർക്കറ്റിങ്​ ഡയറക്ടർ രജിത, കൃഷി അസി. ഡയറക്ടർ പ്രേമവല്ലി, കൃഷി ഒാഫിസർ എസ്.ജയകുമാർ, അജയകുമാർ, ഗോപകുമാർ, ആൽബർട്ട്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. krishi director vasukikku onakkula nalkunnu ഫോട്ടോ -- കൃഷി ഡയറക്ടർ വാസുകിക്ക് ഓണക്കുല നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.