ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി പടിക്കൽ സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കാനും നിയമവിരുദ്ധമായി ഫാക്ടറി അടച്ചുപൂട്ടിയ മാനേജ്മൻെറിനെതിരെ ശക്തമായ നിമയനടപടി സ്വീകരിക്കാനും തൊഴില്‍ മന്ത്രി ഇടപെടണമെന്ന് യു.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​​ ബാബു ദിവാകരന്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂനിയന്‍ (യു.ടി.യു.സി) ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്​ഘാടനം ചെയ്യുകയായിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനാ നേതാക്കള്‍ പരസ്പരം സഹകരിച്ച് സംയുക്തമായി തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ: കെ.ജി. സുരേഷ് ബാബു, കെ. ജയകുമാര്‍, എം. പോള്‍, സി. രാജേന്ദ്രന്‍, എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.