ഓണച്ചന്ത സംഘടിപ്പിക്കും

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒണക്കാലത്ത് നാടൻ പച്ചക്കറി ഉൽപന്നങ്ങൾ ലഭ്യമക്കുന്നതിനുള്ള പച്ചക്കറി വിപണി ആഗസ്​റ്റ്​ 27, 28, 29 തീയതികളിൽ ശാസ്​തമംഗലത്ത് എം.എൽ.എ ഓഫിസിനോട് ചേർന്ന് സംഘടിപ്പിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. കോവിഡ് േപ്രാട്ടോകോൾ പാലിച്ചായിരിക്കും വിപണി പ്രവർത്തിക്കുക. വട്ടിയൂർക്കാവ് മണ്ഡലത്തിലുള്ളവർക്ക് 200 രൂപയുടെ പച്ചക്കറികിറ്റ് മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് ഫീസ്​റ്റ മൊബൈൽ ആപ്​ വഴി സൗകര്യമൊരുക്കും. ഡെലിവറി ചാർജ്​ ഈടാക്കി പച്ചക്കറി വീട്ടിലെത്തിച്ചുകൊടുക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.