സ്വകാര്യ ലാബുകള്‍ക്ക് വാക്​ ഇന്‍ കോവിഡ് ടെസ്​റ്റിന് അനുമതി

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആർക്കും 'വാക്​ ഇന്‍ കോവിഡ്-19 ടെസ്​റ്റ്​' നടത്താന്‍ അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിലൂടെ രോഗ വിവരം നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്ന്​ മന്ത്രി വ്യക്തമാക്കി. ആർ.ടി.പി.സി.ആര്‍, സിബി നാറ്റ്, ട്രൂനാറ്റ്, റാപിഡ് ആൻറിജന്‍ എന്നീ ടെസ്​റ്റുകള്‍ക്കാണ്​ അനുമതി. ഓരോ ടെസ്​റ്റിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ. രജിസ്​ട്രേഡ്​ ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനക്ക്​ മുന്‍ഗണന നല്‍കണം. അതേസമയം കുറിപ്പടി നിര്‍ബന്ധമല്ല തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.