'ഞെട്ടിക്കുന്ന ക​െണ്ടത്തലിനെ' പരിഹസിച്ച്​ മുഖ്യമന്ത്രി: 'രാഷ്​ട്രീയകൗശലം പണ്ടായിരുന്നെങ്കില്‍ ഫലിക്കുമായിരുന്നു'

തിരുവനന്തപുരം: ​പ്രതിപക്ഷനേതാവി​ൻെറ 'ഞെട്ടിക്കുന്ന കണ്ടെത്തലിനെ' പരിഹസിച്ച്​​ മുഖ്യമ​ന്ത്രി. തുടക്കത്തില്‍ മൂന്ന്​ ടെസ്​റ്റുകൾ നെഗറ്റിവായ ശേഷം മാത്രമേ ആളുകളെ വീട്ടിലേക്ക്​ അയച്ചിരുന്നുള്ളൂ എന്നും ഇപ്പോള്‍ ഒരു ടെസ്​റ്റ്​​ നെഗറ്റിവ് ആയാല്‍തന്നെ വീട്ടിലേക്ക്​ പറഞ്ഞുവിടുന്നുവെന്നുമാണ്​ താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ സര്‍ക്കാറിനെതിരെ ആരോപണവുമായി വരുന്നത്. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പുതിയ ഡിസ്ചാര്‍ജ് പോളിസി ഏർപ്പെടുത്തിയ കാര്യം നേര​േത്ത പ്രഖ്യാപിച്ചതാണ്​. ആ തീരുമാനമെടുത്തതി‍ൻെറ രേഖകള്‍ എല്ലാവര്‍ക്കും ലഭ്യവുമാണ്​. അദ്ദേഹത്തി​ൻെറ ഈ രാഷ്​ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. ഇതൊന്നും അറിയാത്തത് ആരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. വിദഗ്ധര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിന്​ വിശ്വാസമില്ലെങ്കില്‍ താനെന്ത്​ പറയാ​നാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.