പുത്തരിക്കണ്ടം മൈതാനം: പുനർവികസന പദ്ധതികൾക്ക്​ തുടക്കം

തിരുവനന്തപുരം: നഗരസഭ സ്​മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തരിക്കണ്ടം മൈതാനത്തിൻെറ പുനർവികസനത്തിനുള്ള പദ്ധതികൾ ആരംഭിച്ചു. വി.എസ്​. ശിവകുമാർ എം.എ.എയുടെ അധ്യക്ഷതയിൽ മേയർ കെ. ശ്രീകുമാർ ഉദ്​ഘാടനം നിർവഹിച്ചു. മൈതാനത്തിലേക്ക് വിശാലമായ പ്രവേശനം ഒരുക്കുന്നതിനായി വിപുലീകരിച്ച എൻട്രൻസ്​ ഗേറ്റ് വേ, ഇ.കെ. നായനാർ പാർക്കിന് ചുറ്റുമുള്ള നടപ്പാത, വൈഫൈ ഹോട്​സ്​​പോട്ട്, സി.സി.ടി.വി, ജോഗിങ്​ ട്രാക്ക് സൃഷ്​ടിക്കൽ, ലാൻഡ്സ്​കേപ്പിങ്​, എമർജൻസി കോൾ ബോക്സ്​, പബ്ലിക് ഇൻഫർമേഷൻ ഡിസ്​പ്ലേ സിസ്​റ്റം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്​. 15.93 കോടി രൂപ ചെലവ് വരുന്ന പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന്​​ മേയർ പറഞ്ഞു. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ എസ്​. പുഷ്പലത, നഗരാസൂത്രണ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്​മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ ഐ.എ.എസ്​, സ്​മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, നഗരസഭ സൂപ്രണ്ടിങ്​ എൻജിനീയർ കെ.ഉണ്ണി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.