Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTപുത്തരിക്കണ്ടം മൈതാനം: പുനർവികസന പദ്ധതികൾക്ക് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തരിക്കണ്ടം മൈതാനത്തിൻെറ പുനർവികസനത്തിനുള്ള പദ്ധതികൾ ആരംഭിച്ചു. വി.എസ്. ശിവകുമാർ എം.എ.എയുടെ അധ്യക്ഷതയിൽ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മൈതാനത്തിലേക്ക് വിശാലമായ പ്രവേശനം ഒരുക്കുന്നതിനായി വിപുലീകരിച്ച എൻട്രൻസ് ഗേറ്റ് വേ, ഇ.കെ. നായനാർ പാർക്കിന് ചുറ്റുമുള്ള നടപ്പാത, വൈഫൈ ഹോട്സ്പോട്ട്, സി.സി.ടി.വി, ജോഗിങ് ട്രാക്ക് സൃഷ്ടിക്കൽ, ലാൻഡ്സ്കേപ്പിങ്, എമർജൻസി കോൾ ബോക്സ്, പബ്ലിക് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 15.93 കോടി രൂപ ചെലവ് വരുന്ന പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന് മേയർ പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ ഐ.എ.എസ്, സ്മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, നഗരസഭ സൂപ്രണ്ടിങ് എൻജിനീയർ കെ.ഉണ്ണി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story