കുടുംബശ്രീ ബസാർ ഇന്നുമുതൽ

തിരുവനന്തപുരം: കുടുംബശ്രീ മിഷൻ ആരംഭിക്കുന്ന സ്ഥിരവിപണന കേന്ദ്രമായ കുടുംബശ്രീ ബസാർ വ്യാഴാഴ്​ച തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ ആദ്യ വിൽപന നടത്തും. കുടുംബശ്രീ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ യഥേഷ്​ടം വിൽപന നടത്തുന്നതിനുള്ള വേദിയാണിത്​. സൂക്ഷ്മസംരംഭങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കുക, അതുവഴി ഉൽപാദകരുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക ബസാറി​ൻെറ പ്രധാന ലക്ഷ്യമാണ്. ജില്ല മിഷ​ൻെറ കീഴിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന സംരംഭക കൺസോർട്യത്തിനും ഉദ്യോഗസ്ഥ-സംരംഭക സംയുക്ത സമിതിക്കുമായിരിക്കും ചുമതല. ജില്ലയിലെ 76 കുടുംബശ്രീ സംരംഭകരെ ഉൾപ്പെടുത്തിയാണ് ബസാർ കൺസോർട്യം രൂപവത്​കരിച്ചത്​. പ്രത്യക്ഷമായും പരോക്ഷമായും ജില്ലയിലെ 2000 ൽ പരം സംരംഭക കുടുംബങ്ങൾക്ക് ബസാറി​ൻെറ ഗുണഫലം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. കെ.ആർ. ഷെജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.