'ആര്യനാട് സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേട്​ അന്വേഷിക്കണം'

ആര്യനാട്​: ആര്യനാട് സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ് ആര്യനാട് നിയോജക മണ്ഡലം കമ്മിറ്റി സഹരണ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി വഴിവിട്ട നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് ബാങ്കില്‍ നടക്കുന്നത്. നോട്ടുനിരോധനസമയത്ത് കോടിക്കണക്കിന് രൂപ ഭൂമാഫിയയും ബ്ലേഡ് മാഫിയ സംഘങ്ങളും മാറ്റിയെടുത്തു. അടുത്തിടെ ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ്​ ചെയ്തതോടെയാണ് പരാതികളും ആരോപണങ്ങളും ചർച്ചയായത്. ബാങ്ക് നടത്തുന്ന എം.ഡി.എസ് ഉള്‍പ്പെ​െടയുള്ള ഇടപാടുകളില്‍ വ്യാപക ക്രമക്കേടുണ്ട്​. സസ്പെന്‍ഡ്​ ചെയ്യപ്പട്ട ജീവനക്കാര്‍ മാത്രം ക്രമക്കേട് നടത്തിയെന്ന ബാങ്ക് അധികൃതരുടെ വിശദീകരണം പൊള്ളയാണെന്ന് യു.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. അഴിമതി അന്വേഷിച്ച്​ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. കോണ്‍ഗ്രസ് നേതാക്കളായ എന്‍. ജയമോഹനന്‍, കെ.കെ. രതീഷ്, എസ്.കെ. രാഹുല്‍, എ. നാസറുദ്ദീന്‍, ആര്‍.എസ്.പി നേതാവ് ഇറവൂര്‍ഷാജി, മുസ്​ലിം ലീഗ് നേതാവ് മുഹമ്മദ് ഷമീം, സി.എം.പി നേതാവ് കരുണാകരന്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ആര്‍.എസ്.ഹരി, രാഷ്​ട്രീയ ജനതാദള്‍ നേതാവ്​ അഡ്വ. ചേരപ്പള്ളി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.