എൻ.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ

പ്രോട്ടോകോൾ ഓഫിസറിൽനിന്ന്​ വിശദാംശങ്ങൾ തേടി തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റി​ൻെറ പേരിൽ വന്ന പാർസലി​ൻെറ വിശദാംശങ്ങൾ തേടി എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ എത്തി. പ്രോട്ടോകോൾ ഓഫിസറിൽനിന്ന്​ ഇതു സംബന്ധിച്ച വിശദാംശങ്ങൾ തേടിയതായാണ് വിവരം. യു.എ.ഇ കോൺസുലേറ്റി​ൻെറ പാർസലിൽ മതഗ്രന്ഥം എത്തിയെന്ന വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ എത്തിയത്. ഈ വിഷയത്തിൽ പ്രോട്ടോകോൾ ഓഫിസർക്ക് കസ്​റ്റംസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് എൻ.ഐ.എ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.