ഗൃഹനാഥനെ മുഖത്ത് കല്ല് കൊണ്ടിടിച്ചയാൾ പിടിയിൽ

കോവളം: ഗൃഹനാഥനെ തടഞ്ഞുനിർത്തി മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേൽപിച്ച പ്രതിയെ തിരുവല്ലം പൊലീസ് അറസ്​റ്റ്​ ചെയ്തു. പുഞ്ചക്കരി എൽ.പി.എസിന് സമീപം വട്ടവിള അനിൽ ഭവനിൽ അനിൽ (29) ആണ് അറസ്​റ്റിലായത്. പുഞ്ചക്കരി സ്വദേശിയും പ്രതിയുടെ അയൽവാസിയുമായ രാജേന്ദ്രനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ റോഡിലൂടെ നടന്നുവരികയായിരുന്ന രാജേന്ദ്രനുമായി മദ്യലഹരിയിലായിരുന്ന പ്രതി വാക്കേറ്റത്തിലും അടിപിടിയിലും ഏർപ്പെടുകയും കരിങ്കലെടുത്ത് രാജേന്ദ്ര​ൻെറ മുഖത്ത് ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്ര​ൻെറ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം വഞ്ചിയൂർ സ്വദേശിയായ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം വധിക്കാൻ ശ്രമിച്ച സംഘത്തിലെ അംഗമാണ് പ്രതിയെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ചിത്രം: prathi vzm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.