അകത്തുമുറിയിൽ വീണ്ടുമൊരാൾ ജയിൽ ചാടി

വർക്കല: അകത്തുമുറി കോവിഡ് സൻെററിലെ താൽക്കാലിക ജയിലിൽനിന്ന്​ ഒരു തടവുകാരൻ കൂടി ചാടിപ്പോയി. കുപ്രസിദ്ധ മോഷ്​ടാവ് തീവെട്ടി ബാബു എന്ന ബാബു(61)വാണ് ചാടിയപ്പോയത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് ഇയാൾ കടന്നുകളഞ്ഞത്. രണ്ടാംനിലയിൽ തടവുപുള്ളികളെ പാർപ്പിച്ചിരുന്ന മുറിയുടെ വൻെറിലേറ്റർ ഇളക്കിമാറ്റിയ ശേഷം ഉടുത്തിരുന്ന കൈലിമുണ്ട് കെട്ടി അതിൽ തൂങ്ങി പുറത്തെത്തുകയും പിന്നീട് പൈപ്പിൽ തൂങ്ങിയിറങ്ങി മതിൽചാടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച അർധരാത്രിയോടെ ഒരാൾ ഇവിടുന്ന് വൻെറിലേറ്ററിലൂടെ രക്ഷപ്പെട്ടിരുന്നു. ഇതോടെ അകത്തുമുറി താൽക്കാലിക ജയിലിൽനിന്ന്​ തുടരെത്തുടരെ നാലുപേരാണ് ചാടിപ്പോയത്. ● File name 11 VKL 1 jayil chatram babu61@varkala ജയിൽ ചാടിയ തീവെട്ടി ബാബു File name 11 VKL 2 jayil chattam vishnu 25@varkala ജയിൽ ചാടിയ മാക്കാൻ വിഷ്ണു 25 ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.