റവന്യൂ വകുപ്പ്​ കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

ഇരവിപുരം: പ്രകൃതിക്ഷോഭത്തിൽപെടുന്നവരെ പാർപ്പിക്കുന്നതിന്​ റവന്യൂ വകുപ്പ് ഡിസാസ്​റ്റർ മാനേജ്മൻെറ്​ നിർമിച്ച രണ്ടുകെട്ടിടങ്ങൾ നശിക്കുന്നു. ഇരവിപുരം താന്നിഭാഗങ്ങളിൽ പ്രകൃതിക്ഷോഭത്തിൽപെട്ട് വീടുകളിൽ വെള്ളം കയറിയവരെ സ്കൂളുകളിലേക്ക് മാറ്റിപ്പാർപ്പിച്ചപ്പോൾ ഈ കെട്ടിടങ്ങളുടെ കാര്യം അധികൃതർ മറന്ന മട്ടാണ്. താന്നി സൂനാമി ഫ്ലാറ്റ് വളപ്പിലും, ധവളക്കുഴിയിലുമാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഫ്ലാറ്റുകൾ സംരക്ഷണമില്ലാതെ നശിക്കുന്നത്. കഴിഞ്ഞ സർക്കാറിൻെറ കാലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തിയത്​. ഒരേസമയം നിരവധി കുടുംബങ്ങളെ പാർപ്പിക്കാവുന്ന രീതിയിലാണ് കെട്ടിടങ്ങൾ നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം ആരും തിരിഞ്ഞുനോക്കാത്തതിനാൽ ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കുകയും കെട്ടിടത്തി​ൻെറ ജനാലകളും അടുക്കളയുമടക്കം നശിപ്പിക്കുകയും ചെയ്​തു. ഈ കെട്ടിടങ്ങൾ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. Revannu Kollam13 P.jpg റവന്യൂ വകുപ്പ് നിർമിച്ച അനാഥമായി കിടക്കുന്ന കെട്ടിടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.