ഭക്ഷ്യവിഭവ കിറ്റ് വിതരണം നാളെ മുതല്‍

കൊല്ലം: ഓണത്തോടനുബന്ധിച്ചുള്ള സർക്കാറിൻെറ ഭക്ഷ്യ വിഭവ കിറ്റ് എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്​റ്റ്​ 13 മുതല്‍ വിതരണം ചെയ്യും. ജൂലൈയിൽ റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്ന്​ കിറ്റും കൈപ്പറ്റാം. സപ്ലൈകോയുമായി ബന്ധപ്പെട്ട് റേഷന്‍ കടകളില്‍ ആവശ്യമായ സ്​റ്റോക്കും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ല സപ്ലൈ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. അഭിമുഖം 17ന് കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ​െഗസ്​റ്റ്​ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്​റ്റ്​ 17ന് രാവിലെ 10ന് നടക്കും. ഫോണ്‍-8547005083.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.