അംഗൻവാടികളിൽ പോഷകവാടി പദ്ധതി തുടങ്ങി

കൊട്ടിയം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിലെ 52 അംഗൻവാടികളിൽ വിഷരഹിത പച്ചക്കറികൾ വിളയിച്ചെടുക്കുന്ന പോഷകവാടി പദ്ധതി തുടങ്ങി. ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡ​ൻറ്​ എസ്. ലൈല ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ ടി.ആർ. ദീപു അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ ഹരീഷ്, വിജയശ്രീ സുഭാഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം മൈലക്കാട് സുനിൽ, ചിറക്കര ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ഉല്ലാസ് കൃഷ്ണൻ, ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ അസി.​ ഡയറക്ടർ വി.എൻ. ഷിബുകുമാർ, ചിറക്കര കൃഷി ഓഫിസർ ഷെറിൻ എ. സലാം, ചിറക്കര പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.