നാട്ടുകാർക്ക് പുലിപ്പേടി; വള്ളിപ്പൂച്ചയെന്ന്​ വനംവകുപ്പ്​

കൊല്ലം: നഗരത്തിൽ കാവനാട് ഭാഗത്ത് പുലിയെ കണ്ടെന്ന അ‍ഭ്യൂഹം പരിഭ്രാന്തി പരത്തി. വള്ളിപ്പൂച്ചയാകാം നാട്ടുകാർ കണ്ടതെന്ന അനുമാനത്തിലാണ് വനംവകുപ്പ്​. ചൊവ്വാഴ്ച രാവിലെ 5.30ഓടെ മുളങ്കാടകം മാവള്ളി പള്ളിയുടെ എതിർവശത്തെ പുരയിടത്തിലെ മതിലിന്​ മുകളിലൂടെ ജീവി പോകുന്നതാണ് പ്രദേശവാസികൾ കണ്ടത്. സ്വർണനിറത്തിലെ രോമമുള്ള ജീവി ശബ്​ദം കേട്ടതും പുരയിടത്തിനുള്ളിലേക്ക് ചാടിപ്പോയി. ആൾതാമസമില്ലാത്ത പുരയിടം വലിയ വൃക്ഷങ്ങൾ ഉൾ​െപ്പടെ വളർന്ന്​ ചെറിയ കാടിന്​ സമാനമായ അവസ്ഥയിലാണ്. തുടർന്ന്​ കൊല്ലം വനശ്രീ കോംപ്ലക്സിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കാൽപാടുകൾ ഉൾ​െപ്പടെ ഒന്നും കണ്ടെത്താനായില്ല. അമ്മച്ചിവീടിന്​ സമീപത്തെ സൂപ്പർമാർക്കറ്റിന്​ സമീപമുള്ള വീട്ടിലെ പൂച്ചക്കുഞ്ഞിനെ അഞ്ജാതജീവി കൊ​െന്നന്ന വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥർ അവിടേക്ക് പോയി. ഇവിടെനിന്ന് സ്വർണനിറത്തിലെ രോമങ്ങൾ കണ്ടെത്തി. രണ്ട് സ്ഥലത്തും കണ്ടത് വള്ളിപ്പൂച്ചയാകാമെന്ന അനുമാനത്തിലാണ് വനംവകുപ്പ്​. പ്രദേശത്ത് പുലിയെ ക​െണ്ടന്ന വാർത്ത രാവിലെ മുതൽ പ്രചരിച്ചതാണ് ആശങ്കക്കിടയാക്കിയത്. ആടിൻെറ വലിപ്പമുള്ള ജീവിയാണെന്നും പുലിയുടെ ദേഹത്ത്​ കാണുന്നതുപോലെ വരകൾ ഉണ്ടായിരു​െന്നന്നാണ് പ്രദേശവാസികൾ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.