കാരിയോട് റോഡിന്​ ശാപമോക്ഷം

വെള്ളറട: പത്ത് വർഷത്തിലധികമായി തകർന്നുകിടന്ന കാരിയോട് റോഡി​ൻെറ പണികൾ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടിലുവിള മുതൽ കാരിയോട് വരെ റോഡ് പുനരുദ്ധീകരിക്കുന്നതിന് 35 ലക്ഷം രൂപയാണ്​ അനുവദിച്ചത്. കാലാവസ്ഥ അനുകൂലമായാൽ ആഴ്ചകൾക്കുള്ളിൽ പണി പൂർത്തിയാക്കാനാകും. കെ. ആൻസലൻ എം.എൽ.എ നിർമാണ ഉദ്‌ഘാടനം നിർവഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.ആർ. സലൂജ, ചെങ്കൽ പഞ്ചായത്ത് പ്രസിഡൻറ്​ വട്ടവിള രാജ്‌കുമാർ, മോഹൻദാസ്, പ്രശാന്ത്, ജോജി തുടങ്ങിയവർ പങ്കെടുത്തു. photo file name: IMG_20200810_081857.jpg IMG_20200810_082015.jpg IMG_20200810_082020.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.