പൊന്നറയിലെ അനധികൃത അറവുശാലകള്‍ നഗരസഭ അടച്ചുപൂട്ടി

വള്ളക്കടവ്: വിമാനത്താവളത്തി​ൻെറ ചുറ്റുമതിലിന് സമീപം അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച അനധികൃത അറവുശാലകള്‍ നഗരസഭ അധികൃതര്‍ അടച്ചുപൂട്ടി. തിരുവനന്തപുരം വിമാനത്താവളത്തി​ൻെറ റണ്‍വേ വരുന്ന മുട്ടത്തറ പൊന്നറ പാലത്തിന് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന അനധികൃത അറവുശാലകളാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പൊലീസി​ൻെറ സഹായത്തോടെ അടച്ചുപൂട്ടിയത്. നഗരസഭയുടെ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ എത്തിയതോടെ കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും നഗരസഭ അധികൃതര്‍ പൊലീസി​ൻെറ സഹായം തേടി. ഇതോടെ വലിയതുറ പൊലീസ് സ്ഥലത്തെത്തി നഗരസഭാ അധികൃതര്‍ക്ക് സംരക്ഷണം ഒരുക്കിനല്‍കി. ഇൗ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അറവുശാലകളിലധികവും പുറംപോക്കിലാണ് പ്രവര്‍ത്തിച്ചുവന്നത്. ഇത്തരം അറവുശാലകളില്‍നിന്ന്​ വിമാനത്താവളത്തിന് ചുറ്റും മാലിന്യം തള്ളുന്നത് കൊത്തിയെടുത്ത് പറക്കുന്ന പക്ഷികള്‍ വിമാനത്തില്‍ ഇടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നെന്ന് കാണിച്ച് നേരത്തേതന്നെ എയര്‍പോര്‍ട്ട് അതോറിറ്റി നിരവധി തവണ സര്‍ക്കാറിനോടും നഗരസഭാ അധികൃതരോടും നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഒരുമാസത്തിനുള്ളില്‍ നിരവധി വിമാനങ്ങളിലാണ് പക്ഷിയിടി നടന്നത്. വിമാനത്തവളത്തിന് ചുറ്റും മാലിന്യം തള്ളുന്നതിനെതിരെ കര്‍ശനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ നിയമസഭയെ അറിയിച്ചെങ്കിലും തുടര്‍നടപടി ഇല്ലാത്തതുകാരണം മാലിന്യം തള്ളല്‍ തുടരുകയായിരുന്നു. പ്രശ്​നം മേയറുമായി ചർച്ച ചെയ്യാൻ വാർഡ് കൗൺസിലർ സമയം ചോദിച്ചെങ്കിലും മേയറുടെ തിരക്കുകാരണം ചർച്ച നടന്നില്ല. ചർച്ച ചൊവ്വാഴ്​ച നടക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.