സുഭിക്ഷ കേരളം യുവജന കമീഷന്‍ ഗ്രീന്‍സോണ്‍ പദ്ധതി പച്ചക്കറി വിളവെടുത്തു

നെടുമങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജനകമീഷന്‍ ഗ്രീന്‍സോണ്‍ എന്ന പേരില്‍ നടപ്പാക്കിയ പച്ചക്കറി കൃഷികൃഷിയുടെ വിളവെടുപ്പുത്സവം മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ സഹായത്തോടെ പോങ്ങുംമൂടില്‍ ആറ് ഏക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്തിരുന്നത്. കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ചേന, ചേമ്പ്, അമര, പയര്‍, വെണ്ട, ചീര, പടവലം, പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തുവന്നത്. ചടങ്ങിന് യുവജനകമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, യുവജനകമീഷന്‍ അംഗങ്ങളായ ലേഖ, ആര്‍.എസ്. ബൈജു, കോഒാഡിനേറ്റര്‍മാരായ എം. രണ്‍ദീഷ്, ആര്‍. മിഥുന്‍ഷാ, ആര്‍. അമല്‍ എന്നിവരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്. Photo: 9ndd4 GreenZone Vilaveduppu Nedumangadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.