അയിരൂരിൽ പോക്​സോ പ്രതിക്ക് കോവിഡ്: ആറു പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ

വർക്കല: പോക്സോ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറു പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ. അയിരൂർ പൊലീസ് രജിസ്​റ്റർ ചെയ്ത് അന്വേഷിച്ച പോക്​സോ കേസിൽ പിടിയിലായ പ്രതി ഊന്നിൻമൂട് മൈലവിള സ്വദേശി വിജിനാണ് (20) കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പർക്കം പുലർത്തിയ ആറു പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറൻറീനിലായത്. ഇക്കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വിജിനെ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.