ഞങ്ങൾടെത് റെഡ്യായ്.....; പക്ഷേ, മഴകൊണ്ടോയ്....

(ചിത്രം) കൊട്ടിയം: എല്ലാവരും ലോക്ഡൗൺ കാലത്ത് മൊബൈലിലും ഗെയിമിലും കണ്ണുതുറന്നിരുന്നപ്പോൾ കൃഷിയിടത്തിലേക്കിറങ്ങിയവരാണ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വാണിയും അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഹേമന്തും വാസുദേവും. എന്നാൽ, തങ്ങളുടെ അധ്വാനം മഴയെടുത്തതോടെ വിഷമത്തിലാണ് ഈ കുരുന്നുകൾ. താന്നി കായല്‍ അരികത്ത്‌ തരിശുകിടന്ന ഭൂമിയാണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. മരച്ചീനി, മധുരക്കിഴങ്ങ്, മഞ്ഞള്‍, കൂർക്ക, വഴുതന, വെണ്ട തുടങ്ങിയവയാണ് ഇവർ കൃഷി ചെയ്തത്. നട്ടതും വെള്ളം കോരിയതും വളം ഇട്ടതും എല്ലാം ഇവര്‍ തന്നെ. വേനലില്‍ വെള്ളം ഇല്ലാതിരുന്ന സമയത്ത് കിടങ്ങ് കുത്തിയാണ് ഇവര്‍ വെള്ളം കോരിയത്‌. ഇവരുടെ ഈ പ്രയത്​നങ്ങള്‍ എല്ലാം വിഫലമായി. മഴ കനത്തതോടെ കായലിലെ ജലനിരപ്പ് അഞ്ച് അടിയോളം ഉയരുകയും കൃഷിയിടത്തിലേക്ക് വെള്ളം കയറുകയുമായിരുന്നു. വെള്ളം കെട്ടിക്കിടന്നതോടെ പാകമാകാറായ മരച്ചീനി എല്ലാം അഴുകി. മറ്റ് വിളകളുടെ അവസ്ഥയും ഇതുതന്നെ. പൊഴിക്കര സ്പിൽവേ ഷട്ടറിൻെറ അറ്റകുറ്റപ്പണി നടത്താത്തതും മുക്കം പൊഴി മുറിക്കാത്തതുമാണ് വെള്ളം ഉയരാൻ കാരണം‌. കന്നിക്കൃഷി തന്നെ വെള്ളം കൊണ്ടുപോയ നിരാശയിലാണ് ഈ മൂവരും. ഭാര്യയുടെ മരണം; ഭര്‍ത്താവിന് മൂന്ന് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കൊല്ലം: മണ്ണെണ്ണ ഒഴിച്ച് തീ പടര്‍ന്നതിനെ തുടർന്ന് ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവിന്​ മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തേവലക്കര അരിനല്ലൂര്‍ കുളങ്ങര കിഴക്കതില്‍ വീട്ടില്‍ അഭിലാഷിനെയാണ് (32) കുറ്റക്കാരനാണെന്നുകണ്ട് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എം. മനോജ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. 2012 ജനുവരി നാലിന് മൈനാഗപ്പള്ളി പഞ്ചായത്തിലെ വാടകവീട്ടില്‍ താമസിച്ചുവരവെ രാവിലെ പത്തിനാണ് സംഭവം. ദേഹമാസകലം പൊള്ളലേറ്റ പ്രതിയുടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയാണ് കേസിന് നിര്‍ണായക തെളിവായത്. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത സംഭവത്തില്‍ മരണമൊഴിയു​െടയും സാഹചര്യത്തെളിവുകളു​െടയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ശാസ്താംകോട്ട ​െപാലീസ് രജിസ്​റ്റര്‍ ചെയ്ത കേസില്‍ ​െപാലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രസാദ് ആണ് അന്വേഷണം നടത്തി ചാർജ്​ ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ തെളിവില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. മനോജ് കോടതിയില്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.