രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ നടന്ന മൂന്നര വയസ്സുകാരനെ പൊതുപ്രവർത്തകൻ രക്ഷപ്പെടുത്തി

അഞ്ചൽ: കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും വകവെക്കാതെ വാഹനത്തിരക്കേറിയ റോഡിലൂടെ ഓടിപ്പോയ മൂന്നര വയസ്സുകാരനെ അതുവഴിയെത്തിയ പൊതുപ്രവർത്തകൻ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തോടെ എം.സി റോഡിൽ മരങ്ങാട്ടുകോണത്താണ് സംഭവം. ഒറ്റക്ക്​ റോഡിലൂടെ പോകുന്ന കുട്ടിയെ അതുവഴി കാറിലെത്തിയ പൊതുപ്രവർത്തകനായ വാളകം സ്വദേശി കെ.എം. റജി ഹെഡ്​ലൈറ്റി​ൻെറ വെളിച്ചത്തിലാണ് കണ്ടത്. നിരവധി വാഹനങ്ങൾ അതുവഴി സഞ്ചരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. വാഹനം നിർത്തിയശേഷം റോഡിലൂടെ ഓടിയ കുട്ടിയെ പിടികൂടി കുറേനേരം അവിടെ കാത്തിരുന്നിട്ടും രക്ഷാകർത്താക്കൾ ആരും തന്നെ എത്തിയില്ല. ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കുട്ടിക്ക് സാധിച്ചതുമില്ല. വാളകം പൊലീസ് എയ്ഡ് പോസ്​റ്റിൽ വിവരമറിയിച്ചതിനെതുടർന്ന് പൊലീസെത്തിയെങ്കിലും ഈ സമയം അതുവഴി വന്ന സ്ഥലവാസിയായ യുവാവ് കുട്ടിയെ തിരിച്ചറിയുകയും രക്ഷാകർത്താക്കളെ വിവരമറിയിക്കുകയും ചെയ്തു. രക്ഷാകർത്താക്കളെത്തി കുട്ടിയെ ഏറ്റുവാങ്ങി. പിതൃസഹോദര​ൻെറ വീട്ടിലായിരുന്ന കുട്ടി എല്ലാവരും ഉറക്കമായപ്പോൾ സ്വയം കതക് തുറന്ന് ഒരു കിലോമീറ്ററോളം നടന്ന് എം.സി റോഡിൽ എത്തുകയായിരുന്നെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. ഇത്തിക്കരയാർ കവിഞ്ഞു; താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ ചാത്തന്നൂർ: ഇത്തിക്കരയാറിൽനിന്നുള്ള വെള്ളം വരവ് കൂടിയപ്പോൾ ചിറക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ ‌മുഴുവൻ വെള്ളത്തിനടിയിലായി. ഇത്തിക്കരയാറിൽനിന്ന്​ മാലാക്കായലിൽ ഒഴുകിയെത്തുന്ന വെള്ളം പോളച്ചിറ ഏലായിലേക്കും കയറിയതോടെ ചിറക്കര പഞ്ചായത്തിലെ താഴ്ന്നസ്ഥലങ്ങളും കുഴുപ്പിൽ, ഉളിയനാട്, പാണിയിൽ, ചിറക്കര, ചിറക്കരത്താഴം ഏലാകളിലും വെള്ളം കയറി. ഇരുപ്പൂവ് നെൽകൃഷി ചെയ്യുന്ന കുഴുപ്പിൽ ഏലായിലെ നെൽകൃഷിയും പച്ചക്കറി, വാഴ, മരച്ചീനി, മത്സ്യകൃഷിയും മുഴുവൻ വെള്ളത്തിലായി. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്​ടമാണുണ്ടായത്. പോളച്ചിറ ബണ്ട് എക്രോസ് റോഡ് വെള്ളത്തിനടിയിലായി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. കതിരായി തുടങ്ങിയ കുഴുപ്പിൽ ഏലായിലെ നെൽകർഷകർക്കും മരച്ചീനി കർഷകർക്കുമാണ് കനത്ത നഷ്​ടമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ മരച്ചീനിയാണ് കുഴുപ്പിൽ ഏലായിൽ വെള്ളത്തിനടിയിലായത്. കാലവർഷം ശക്തിപ്പെടുന്നതോടെ പോളച്ചിറയുടെ പരിസരപ്രദേശങ്ങൾ മുഴുവൻ വെള്ളം കയറുന്ന അവസ്ഥയിലാണ്. പൊഴിക്കര പൊഴി മുറിച്ചാലേ ഈ പ്രദേശങ്ങളിലെ വെള്ളം കയറ്റം നിയന്ത്രിക്കാനാകൂ. അടിയന്തരമായി പൊഴി മുറിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.