കൊലപാതകശ്രമം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം ^കെ.പി. അനില്‍കുമാര്‍

കൊലപാതകശ്രമം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം -കെ.പി. അനില്‍കുമാര്‍ തിരുവനന്തപുരം: അനധികൃത കോഴിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചതി​ൻെറ പേരില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം എന്‍. ജയചന്ദ്രനെ വാഹനമിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ ഡി.ജി.പിക്ക്​ കത്തുനല്‍കി. രണ്ടു തവണ വാഹനമിടിക്കാനും ഇതിനുശേഷം വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു. വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ നിയമപാലകര്‍ക്ക് മുന്നിലൂടെ നാട്ടില്‍ സ്വൈരവിഹാരം നടത്തുകയാണ്. പൊലീസ് ഈ കേസില്‍ ഒളിച്ചുകളി നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. വധശ്രമത്തെ കുറിച്ച് വിവരം പൊലീസിനെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് വൈകിയാണ് അവരെത്തിയത്. കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വ്യത്യസ്ത നമ്പറുകള്‍ പതിച്ച വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പിച്ചെങ്കിലും പ്രതികളുടെ പക്കല്‍ വാഹനം വിട്ടുനല്‍കി സ്​റ്റേഷനിലേക്കുമാറ്റാനാണ് പൊലീസ് ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.