കോവിഡ്​ ​തടഞ്ഞു; ആറുമാസം പ്രായമായ കുഞ്ഞിനും അമ്മക്കും അന്ത്യയാത്ര

മൂ​ന്നാ​ര്‍: രാ​ത്രി​യി​ല്‍ ആ​ര്‍ത്ത​ല​ച്ചെ​ത്തി​യ ഉ​രു​ള്‍പൊ​ട്ട​ലി​ൽ കൂ​രി​രു​ളി​ലേ​ക്ക് യാ​ത്ര​യാ​യ അ​മ്മ​യു​ടെ​യും ആ​റു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ൻെറ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി. ഗാ​യ​ത്രി​യും ആ​റു​മാ​സം പ്രാ​യ​മാ​യ യ​മു​നേ​ശ്വ​ര​നു​മാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വൈ​കീ​ട്ടോ​ടെ ക​ണ്ടെ​ടു​ത്തു. പെ​ട്ടി​മു​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഗാ​ന്ധി​രാ​ജ്-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗാ​യ​ത്രി ക​ഴി​ഞ്ഞ​വ​ര്‍ഷ​മാ​ണ് വി​വാ​ഹി​ത​യാ​യ​ത്. തി​രു​നെ​ല്‍വേ​ലി നാ​ഗ​ക്കാ​ട് സ്വ​ദേ​ശി​യാ​യ മാ​യ​ക്ക​ണ്ണ​നു​മാ​യി​ട്ടാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ത്തെ​ത്തു​ട​ര്‍ന്ന് തി​രു​നെ​ല്‍വേ​ലി​യി​ലേ​ക്ക് പോ​യെ​ങ്കി​ലും ഏ​ഴാം മാ​സം പ്ര​സ​വ​ത്തി​ന്​ പെ​ട്ടി​മു​ടി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​സ​വ​ശേ​ഷം മാ​ര്‍ച്ചി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ കു​രു​ങ്ങി. തു​ട​ര്‍ന്നും മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ സാ​ധ്യ​മാ​യി​ല്ല. കോ​വി​ഡി​ൻെറ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ നാ​ട്ടി​ല്‍ മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ഇ​രു​ളി​ലെ​ത്തി​യ മ​ര​ണം ജീ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വം അ​റി​ഞ്ഞ് മൂ​ന്നാ​റി​ലെ​ത്തി​യ മാ​യ​ക്ക​ണ്ണ​ന് കാ​ണാ​നാ​യ​ത് ഉ​റ്റ​വ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.