റോഡി​െൻറ സംരക്ഷണഭിത്തിയും മതിലും തകർന്നു

റോഡി​ൻെറ സംരക്ഷണഭിത്തിയും മതിലും തകർന്നു കിളിമാനൂർ: കനത്തമഴയിൽ നഗരൂർ മുണ്ടയിൽ കോണത്ത് റോഡി​ൻെറ സംരക്ഷണഭിത്തിയും മതിലും തകർന്നു. സമീപത്തുനിന്ന വൈദ്യുതി പോസ്​റ്റ്​ സമീപത്തെ വീടിലേക്ക് ചരിഞ്ഞെങ്കിലും അപകടം ഒഴിവായി. നഗരൂർ മുണ്ടയിൽകോണം എസ്.എസ്.എസ് മൻസിലിൽ താജുദ്ദീ​ൻെറ വീടിന്​ മുന്നിലേക്കാണ്​ റോഡി​ൻെറ സംരക്ഷണഭിത്തിയും മതിലും വീണത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിന്നാലെ പോസ്​റ്റും വീടിലേക്ക് ചാഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.