ആറ്റിങ്ങല്‍ നഗരസഭയിൽ ആക്​ഷന്‍ പ്ലാന്‍

ആറ്റിങ്ങല്‍: നഗരസഭാതല ദുരന്തനിവാരണസമിതി യോഗം ചേര്‍ന്ന് ആക്​ഷന്‍ പ്ലാന്‍ തയാറാക്കി. വാമനപുരം നദിയുടെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന നഗരസഭയെന്ന നിലയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടേണ്ടതും സ്വീകരിക്കേണ്ടതുമായ കാര്യങ്ങള്‍ക്കാണ് രൂപം നല്‍കിയത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ദുരന്തനിവാരണ കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗം ചെയര്‍മാന്‍ എം. പ്രദീപി​ൻെറ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നത്. നഗരസഭ, ഫയര്‍ഫോഴ്‌സ്, പൊലീസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ഇറിഗേഷന്‍, റവന്യൂവകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 20 അംഗ കമ്മിറ്റിയാണ് ദുരന്തനിവാരണ സമിതിക്ക് നേതൃത്വം നല്‍കുന്നത്. നഗരസഭയിലെ തീരദേശ വാര്‍ഡുകളായ 3, 4, 5, 6, 7, 9, 14, 15, 16, 23, 24, 28, 29, 30, 31 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ​െറസിഡന്‍സ് അസോസിയേഷനുകള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. ​േകാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്ന്​ യൂനിറ്റുകളായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി എസ്. വിശ്വനാഥന്‍ അറിയിച്ചു. കുന്നുവാരം യു.പി.എസ്, അവനവഞ്ചേരി ഹൈസ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കും. ഇതില്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ 60 വയസ്സിന് മുകളിലുള്ളവരെയും ക്വാറൻറീനില്‍ കഴിയുന്നവരെയും പാര്‍പ്പിക്കാനാണ് ഡിസാസ്​റ്റര്‍ മാനേജ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോവിഡ് സമൂഹവ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറി​ൻെറയും നഗരസഭയുടെയും കീഴിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ അനധികൃത ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.