ഫസ്​റ്റ്​ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിച്ചില്ല; നഗരസഭ സെക്രട്ടറിയോട്​ കലക്​ടർ വിശദീകരണം​തേടി

ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആരംഭിച്ചില്ല; നഗരസഭ സെക്രട്ടറിയോട്​ കലക്​ടർ വിശദീകരണം​തേടി സ്വകാര്യ ആശുപത്രി കെട്ടിടത്തി​ൻെറ മുകളിലെ നിലയിൽ സംവിധാനമൊരുക്കാനായിരുന്നു നിർദേശം കരുനാഗപ്പള്ളി: നഗരസഭയിൽ രണ്ടാമത്തെ കോവിഡ് ഫസ്​റ്റ്​ ൈലൻ ട്രീറ്റ്മൻെറ് സൻെറർ സംവിധാനം ആരംഭിക്കാൻ നിർദേശം നൽകിയിട്ടും നടപ്പാക്കാത്തതിനെത്തുടർന്ന്​ നഗരസഭ സെക്രട്ടറിക്ക് കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ കോവിഡ് ബാധിതരായ മാനസിക വൈകല്യമുള്ളവരെ പാർപ്പിച്ച് ചികിത്സിക്കാനാണ് 124 കിടക്കകളോടുകൂടി സംവിധാനം ഒരുക്കാൻ കലക്ടർ നിർദേശം നൽകിയത്. നഗരസഭ കൗൺസിൽ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്​ കേന്ദ്രം അരംഭിക്കാൻ തടസ്സമായത്​. സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നഗരസഭ തന്നെ ഒരുക്കണം. ഇതിനായി 20 ലക്ഷത്തിൽപരം രൂപ കണ്ടെ​ത്തേണ്ടതുണ്ട്​. നഗരസഭക്ക്​ ഇതിനോട്​ താൽപര്യമില്ല. നഗരസഭയുടെ അനുമതിയില്ലാതെയാണ് സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നാല് നിലകൾ നിർമിച്ചിട്ടുള്ളത്. ഇതിനെതിരെ നഗരസഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആശുപത്രി അധികൃതർ ഹൈകോടതിയിൽനിന്ന്​ സ്​റ്റേ വാങ്ങുകയും ചെയ്​തു. ഇങ്ങനെയുള്ള ആശുപത്രി കെട്ടിടത്തിൽ കോവിഡ്​ ചികിത്സ സംവിധാനം തുടങ്ങാനാവില്ലെന്ന നിലപാടിലാണ്​ നഗരസഭ. നഗരസഭയിൽ 100 കിടക്കകളോടെ ഗവ. ഫിഷറീസ് ടെക്​നിക്കൽ സ്കൂളിൽ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ തുടങ്ങിയിട്ടുണ്ട്​. ഇവിടെ നിലവിൽ നാല് രോഗികളാണുള്ളത്. വള്ളിക്കാവിൽ വിവിധ പഞ്ചായത്തുകൾ സംയുക്തമായി ആയിരം കിടക്കളോടുകൂടിയ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ധൃതിപിടിച്ച് സ്വകാര്യ ആശുപത്രിയിൽ വലിയതുക ​െചലവഴിച്ച് സൗകര്യങ്ങൾ ഒരുക്കുന്നത്​ അനാവശ്യമാണെന്ന വിലയിരുത്തലും ഭരണനേതൃത്വത്തിനുണ്ട്​. കലക്ടർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സകേന്ദ്രം സ്ഥാപിക്കുന്നതിനോട്​ വിയോജിപ്പ് പ്രകടിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ ജില്ല ഭരണകൂടത്തിന്​ കത്തയച്ചിട്ടുണ്ട്.ഓച്ചിറയിലും ക്ലാപ്പനയിലും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ(ചിത്രം)ഓച്ചിറ: തുടർച്ചയായി പെയ്ത മഴയിൽ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. കൃഷി വ്യാപകമായി നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. ഗതാഗതം മിക്കയിടത്തും തടസ്സപ്പെട്ടു. ഓച്ചിറ ഞക്കനാൽ മുട്ടത്ത് വീട്ടിൽ രാമചന്ദ്ര​ൻെറ ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ഏത്തവാഴ തോട്ടം വെള്ളത്തിനടിയിലായി. നാടുധാന്യങ്ങളും വ്യാപകമായി നശിച്ചു. 60,000 രൂപയുടെ നാശനഷ്​ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 15, 17 വാർഡുകളിലാണ് വ്യാപകമായ നാശം. തഴവയൽ തോടി​ൻെറ സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പായിക്കുഴി ഭാഗത്ത് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. മേമന, വയനകം ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. മഠത്തിക്കാരാഴ്മയിലും താഴ്ന്നഭാഗങ്ങളിലെ വീടുകളിൽ വെള്ളംകയറി.കുളപ്പാടം ഷാനവാസ് അനുസ്മരണംകൊട്ടിയം: മുൻ ബ്ലോക്ക് പഞ്ചായത്തംഗവും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന കുളപ്പാടം ഷാനവാസ് അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡൻറ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠനാവശ്യത്തിനുള്ള ടി.വി വിതരണം നടത്തി. ദുഷ്യന്തൻ അധ്യക്ഷത വഹിച്ചു. കെ.ആർ.വി. സഹജൻ, എ. നാസിമുദ്ദീൻ ലബ്ബ​, കണ്ണനല്ലൂർ സമദ്, ഫൈസൽ കുളപ്പാടം, ഷാഹിദ ഷാനവാസ്, ചന്ദ്രൻപിള്ള, മുട്ടക്കാവ് ഭമീൻ, ശ്രീനിവാസൻ, ഷറഫ്, കബീർ മഞ്ഞക്കര, പഴങ്ങാലം ബിജു, നിഷാദ് അലി, ഷെരീഫ്, കരീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.