തെരുവുനായ്​ ശല്യം രൂക്ഷം; കലക്ടർക്ക് പരാതി നൽകി

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ദർശനാവട്ടം സ്കൂൾ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. പഞ്ചായത്ത് സെക്രട്ടറി, ഗ്രാമ-ബ്ലോക്ക്ഭരണ സമിതി അംഗങ്ങൾ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയായില്ല. ഇതോടെ പ്രദേശവാസിയും ദർശനാവട്ടം സ്കൂൾ മനേജരുമായ ടി.കെ. രഘു കലക്ടർക്ക് പരാതി നൽകി. നിലവിൽ സ്കൂൾ അടഞ്ഞുകിടക്കുകയാണെങ്കിലും പ്രദേശത്തെ കടകളിലും മറ്റുമായി തെരുവ് നായ്ക്കൾ പെറ്റുപെരുകുന്ന അവസ്ഥയുണ്ട്. വളർത്തുമൃഗങ്ങളെ ഇവ ആക്രമിക്കുന്ന സംഭ വങ്ങളും പതിവാണ്. സ്കൂൾ തുറക്കുന്ന സമയത്ത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അടിയന്തരനടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.