പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് കൊല്ലത്തെ 'കേരള സൈന്യം'

*പത്ത് വള്ളങ്ങളുമായി 20 അംഗസംഘം പുറപ്പെട്ടു കൊല്ലം: പത്തനംതിട്ടയിൽ പ്രളയസാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കൊല്ലം ഹാർബറിൽനിന്ന് മത്സ്യത്തൊഴിലാളികൾ പുറപ്പെട്ടു. പത്ത് വള്ളങ്ങൾ കയറ്റിയ ലോറികളിൽ 20 മത്സ്യത്തൊഴിലാളികളാണ് തിരിച്ചത്. കടലോര ജാഗ്രതസമിതി അംഗങ്ങളും മുമ്പ് പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരും ഇതിലുണ്ട്. അടിയന്തര സാഹചര്യം വന്നാൽ പുറപ്പെടാൻ തയാറായി അഞ്ച് വള്ളങ്ങളെയും തൊഴിലാളികളെയും തയാറാക്കിനിർത്തിയിട്ടുമുണ്ട്. പത്തനംതിട്ടയിൽ ദുരിതാശ്വാസപ്രവർത്തനത്തിന്​ കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളെ ആവശ്യമുണ്ടെന്ന് നേരത്തേ അഭ്യർഥന ലഭിച്ചിരുന്നു. കൊല്ലം കലക്ടർ ബി. അബ്​ദുൽ നാസർ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ചശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.