അതിജീവനം ഇ-സഞ്ജീവനിയിലൂടെ

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം ആരംഭിച്ചു. ആരോഗ്യരംഗത്തെ വിദഗ്​ധരായ ഡോക്ടർമാർ കൈകാര്യം ചെയ്യുന്ന ഇ-സഞ്ജീവനി ടെലി കൺസൾട്ടേഷൻ സേവനം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ്​. എല്ലാദിവസവും സ്ഥിരമായി നടത്തപ്പെടുന്ന കൺസൾട്ടേഷനുകൾ തുടരും. പ്രമേഹ രോഗികൾക്കായി ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ കൺസൾട്ടേഷനുകൾ നടത്തുമെന്നും അറിയിച്ചു. ക​െണയെ്​ൻമൻെറ്​ സോണുകളിലും ഹോട്ട്സ്പോട്ടുകളിലും കഴിയുന്ന വ്യക്തികൾക്ക് പതിവ് ചികിത്സക്കും നിർദേശങ്ങൾക്കുമായി ആശുപത്രികള്‍ നേരിട്ട് സന്ദർശിക്കാതെ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.