ശ്രീകാന്തിന് കണ്ണീരോടെ വിട നല്‍കി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട സുപ്രഭാതം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്തിന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്‍കി. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം വൈകീട്ട് നാലോടെ മൃതദേഹം പ്രസ്‌ക്ലബിലും തുടര്‍ന്ന് സുപ്രഭാതം ഓഫിസിലും എത്തിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പത്രപ്രവര്‍ത്തകമേഖലയിലെ സഹപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രാഷ്​ട്രീയമേഖലയിലുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചു. ശ്രീകണ്‌ഠേശ്വരത്തെ വസതിയിലെത്തിച്ചശേഷം വൈകീട്ട്​ ആറോടെ ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. വെള്ളിയാഴ്ച ശ്രീകാന്തി​ൻെറ വേര്‍പാടില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനുശോചനമറിയിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീകാന്ത് ആറുദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരിച്ചത്. ജൂലൈ 31ന്​ രാത്രി 11ഒാടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ശ്രീകാന്ത് സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരിയായ രമ്യയാണ് ഭാര്യ. മകന്‍: അങ്കിത്. കെ.പി.സി.സി പ്രസിഡൻറിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എം.എസ്. നുസൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, സീനിയര്‍ ജേണലിസ്​റ്റ്​ ഫോറം സംസ്ഥാന പ്രസിഡൻറ്​ വി. പ്രതാപചന്ദ്രന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, ട്രഷറർ അനുപമ ജി. നായര്‍, പ്രസ് ക്ലബ് ജോയൻറ് സെക്രട്ടറി സാബ്ലൂ തോമസ്, ട്രഷറര്‍ അനു വി.എസ്, തലസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ലെന്‍സ് വ്യൂ ഭാരവാഹികളായ ജി. പ്രമോദ്, ഹാരിസ് കുറ്റിപ്പുറം, കെ.ബി. ജയചന്ദ്രന്‍, ക​േൻറാണ്‍മൻെറ്​ സി.ഐ ഷാഫി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.