വിൽപന നടത്താൻ ശ്രമിച്ച നക്ഷത്ര ആമയെ പിടികൂടി

IMG-20200807-WA0042 നെടുമങ്ങാട്: . നക്ഷത്ര ആമയെ കൈവശം സൂക്ഷിച്ച് കടത്താൻ ശ്രമിച്ച റാന്നി സ്വദേശി സച്ചിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറസ്​റ്റ്​ വിജിലൻസ് വിഭാഗം എ.പി.സി.സി.എഫ് ഷാജിമോന് ലഭിച്ച വിവരമനുസരിച്ചായിരുന്നു കിളിമാനൂരിന് സമീപം വിൽപന നടത്താൻ ശ്രമിച്ച നക്ഷത്ര ആമയെയും പ്രതിയെയും കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തത്​. ഫ്ലയിങ് സ്ക്വഡ് ഡിവിഷൻ ഫോറസ്​റ്റ്​ ഓഫിസർ ജസ്​റ്റിൻ സ്​റ്റാൻലി, ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്​റ്റ്​ ഓഫിസർ വി. ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പിടിച്ചെടുത്ത ആമയെയും പ്രതിയേയും വാഹനത്തെയും തുടർനടപടികൾക്കായി പാലോട് റെയിഞ്ചിന് കൈമാറി. ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വഡ് സെക്ഷൻ ഫോറസ്​റ്റ്​ ഓഫിസറായ വി.എൻ. തുളസീധരൻ നായർ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ ആർ. ജിതേഷ് കുമാർ, എസ്. സജു, പി. രാജേഷ് കുമാർ, ഫോറസ്​റ്റ്​ ഡ്രൈവർ കെ. വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.