സത്യഗ്രഹ സമരം

നെടുമങ്ങാട്: എൽ.ഡി.എഫ് സർക്കാർ അഴിമതി നടത്തുന്നതായി ആരോപിച്ച്​ സേവ് കേരള സ്പീക് അപ കാമ്പയിനി​ൻെറ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡൻറ് അഡ്വ. എസ്. അരുൺകുമാറി​ൻെറ അധ്യക്ഷതയിൽ നടന്ന സമരം വിഡിയോ കോൺഫറൻസിലൂടെ മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസിലൂടെ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കല്ലയം സുകു, അഡ്വ. എൻ. ബാജി, നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് പ്രസിഡൻറ്​ എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു. photo: IMG-20200807-WA0033.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.